ad
Deshabhimani

വെള്ളക്കെട്ട്

കാൽനട–വാഹനയാത്രക്കാർ ദുരിതത്തിൽ

Waterlogging

പീച്ചാനിക്കാട് -പുളിയനം റോഡിൽ ചാക്കരപ്പറമ്പ് ജങ്ഷനിലെ വെള്ളക്കെട്ട്

വെബ് ഡെസ്ക്

Published on Jun 08, 2026, 01:05 AM | 1 min read

അങ്കമാലി


മഴക്കാലം തുടങ്ങിയതോടെ പീച്ചാനിക്കാട് -പുളിയനം റോഡിൽ ചാക്കരപ്പറമ്പ് ജങ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി. കാൽനടക്കാരും സ്‌കൂട്ടർയാത്രക്കാരുമാണ് കഷ്ടപ്പെടുന്നത്. വെള്ളക്കെട്ടിൽ സ്‌കൂട്ടർ തെന്നിമറിയുന്നത്‌ പതിവാണ്‌. ബസ് സർവീസ്‌ ഉൾപ്പെടെയുള്ള തിരക്കേറിയ റൂട്ടാണിത്. അടുത്തിടെയാണ് റീടാറിങ് നടത്തിയത്.


ദേശീയപാതയിൽനിന്ന് അങ്ങാടിക്കടവിലേക്കും ടിബി റോഡിലേക്കും തിരിയുന്ന ജങ്ഷനിൽ വെള്ളക്കെട്ടുമൂലം യാത്രക്കാരും വാഹനങ്ങളും ദുരിതത്തിലായി. ടിബി റോഡിൽക്കൂടി ഒഴുകിയെത്തുന്ന വെള്ളം കാനയിൽ ഉൾക്കൊള്ളാനാകാത്തതാണ് പ്രശ്നമാകുന്നത്. ഇവിടത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകണമെങ്കിൽ ദേശീയപാതയുടെ അരികിലൂടെ കോതകുളങ്ങര ഭാഗത്തേക്ക് പുതിയ കാന വരണം. ഇക്കാര്യത്തെക്കുറിച്ച് നഗരസഭാ അധികൃതരും ദേശീയപാത ഉദ്യോഗസ്ഥരും ആലോചന നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home