സംവിധായകൻ, തിരക്കഥാകൃത്ത് എല്ലാമായ സലിം കുമാര്‍

ചെറിയൊരു ഇടവേള ഒഴിച്ചാൽ "തെങ്കാശിപ്പട്ടണം' (2000) മുതൽ ഇങ്ങോട്ടുള്ള മലയാളസിനിമയിൽ സ്ഥിരം മുഖമായിരുന്നു സലിംകുമാർ. അഭിനേതാവെന്ന നിലയിൽ ദേശീയ പുരസ്‌കാരംവരെ നേടിയ നടൻ സംവിധായകന്റെ വേഷത്തിലും എത്തിയിട്ടുണ്ട്. 2015-ൽ ‘കംപാർട്ട്മെന്റ്’ എന്ന ഡോക്യുഫിക്‌ഷനാണ് ആദ്യസംവിധാനം.
കഥയും തിരക്കഥയും സലിംകുമാർതന്നെയായിരുന്നു. ഭിന്നശേഷിക്കാരായ അരുൺ, ഏയ്‌ഞ്ചൽ എന്നീ കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ളതായിരുന്നു ചിത്രം. ഭിന്നശേഷിക്കാരായ കുട്ടികളുമായും അവരുടെ അധ്യാപകരുമായും ഇടപഴകി ഒന്നരവർഷത്തെ സമഗ്ര പഠനത്തിനുശേഷമാണ് സിനിമ പൂർത്തിയാക്കിയത്.
തുടർന്ന് സംവിധാനം ചെയ്‌ത ‘കറുത്ത ജൂതനി’ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സലിംകുമാർതന്നെ. 2018ൽ ജയറാമിനെ നായകനാക്കി ഒരുക്കിയ "ദൈവമേ കൈതൊഴാം കെ. കുമാറാകണം' ആയിരുന്നു അവസാനം സംവിധാനം ചെയ്‌ത ചിത്രം. കംപാർട്ട്മെന്റ്, കറുത്ത ജൂതൻ എന്നിവയുടെ നിർമാതാവും സലിംകുമാർതന്നെയായിരുന്നു.









0 comments