വീടുകൾക്ക് വൈദ്യുതസുരക്ഷ ഒരുക്കി സുരക്ഷാസ്‌പർശം പദ്ധതി

വൈദ്യുതസുരക്ഷാപദ്ധതിക്കായി ജോലിചെയ്ത ആദിശങ്കര എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ
കാലടി
ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, റോട്ടറി ക്ലബ്, ചൊവ്വര ജനകീയ വായനശാല, ചൊവ്വര കെഎസ്ഇബി സെക്ഷനും ചേർന്ന് ശ്രീമൂലനഗരത്ത് നൂറ്റൊന്നുവീടുകളിൽ വൈദ്യുത അപകടങ്ങൾ ഒഴിവാക്കാനായി ആർസിസിബി സ്ഥാപിച്ചുനൽകി.
ജനകീയ വായനശാലയുടെ സഹകരണത്തോടെയാണ് പദ്ധതിക്കായുള്ള ഗുണഭോക്താക്കളെ കണ്ടെത്തിയത്. ലെഗ്രൊ കമ്പനിയാണ് പദ്ധതിക്കുവേണ്ട ഐസലേറ്റർ, ആർസിസിബി എന്നിവ നൽകിയത്.
കാലടി ആദിശങ്കര എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ സഹകരണത്തോടെ നാൽപതോളം വിദ്യാർഥികൾ സംഘങ്ങളായിതിരിഞ്ഞ് അഞ്ചുദിവസത്തെ സന്നദ്ധപ്രവർത്തനത്തിലൂടെയാണ് പദ്ധതി പൂർത്തീകരിച്ചത്.









0 comments