ad
Deshabhimani

മഴ: പാലാരിവട്ടം ബൈപാസിൽ റോഡ് ഇടിഞ്ഞു

HEAVY RAIN

ഇടപ്പള്ളി–പാലാരിവട്ടം ബൈപാസിൽ മൈലാളത്ത് ശിവക്ഷേത്രത്തിന് 
എതിർവശം കനത്ത മഴയിൽ ദേശീയപാതയിലെ പ്രധാന റോഡ് 
ഇടിഞ്ഞനിലയിൽ

വെബ് ഡെസ്ക്

Published on Jun 08, 2026, 02:11 AM | 1 min read

കൊച്ചി


​ഇടപ്പള്ളി–പാലാരിവട്ടം ബൈപാസിൽ മൈലാളത്ത് ശിവക്ഷേത്രത്തിന് എതിർവശം കനത്ത മഴയിൽ ഹൈവേയിലെ പ്രധാന റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി. പ്രദേശവാസികൾ ദേശീയപാത അതോറിറ്റിയെ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ എത്തി റോഡിൽ ഇടിഞ്ഞുപോയ ഭാഗത്ത് ഡിവൈഡർ സ്ഥാപിച്ചു.


ഇടപ്പള്ളിയിൽ അണ്ടർപാസ് നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിനും പ്രധാന റോഡിനും ഇടയിൽ വലിയകാനയ്‌ക്കായി എടുത്ത കുഴികൾ കാനപണി കഴിഞ്ഞിട്ടും പൂർണമായും നികത്താത്തതാണ് റോഡിനടിയിൽനിന്ന്‌ മണ്ണൊലിച്ചുപോകാൻ കാരണം. പ്രധാന റോഡും സർവീസ് റോഡും തമ്മിൽ ഉയരവ്യത്യാസമുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home