ad
Deshabhimani

സൂപ്പര്‍ മാര്‍ക്കറ്റിലെ 
കവര്‍ച്ചക്കിടെ 3 പേര്‍ പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 08, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് അന്പലത്തറ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍. പടന്നക്കാട് കരുവളം സ്വദേശികളായ മുഹമ്മദ് അറഫാത്ത്(18), ജുനൈദ്(18), പതിനേഴുകാരന്‍ എന്നിവരെയാണ് അന്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 ഓടെ അന്പലത്തറ ടൗണിലെ ക്യൂ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടത്തിയത്. അന്പലത്തറ ടൗണിനടുത്തുള്ള എക്സ്പ്രസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമം നടത്തിയ ശേഷം പ്രതികള്‍ ക്യൂ മാര്‍ട്ടിലെത്തി ഷട്ടര്‍ തകര്‍ത്ത് അകത്തുകയറുകയും 56,000 രൂപയും സാധനങ്ങളും മോഷ്ടിക്കുകയുമായിരുന്നു. സമീപത്തെ ബാര്‍ബര്‍ ഷോപ്പുടമ സംഭവം കണ്ടതോടെ നാട്ടുകാരുടെ സഹായത്തോടെ ഒരാളെ പിടികൂടി. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയും ഒളിച്ചിരുന്ന മറ്റ്‌ രണ്ട് പേരെ മൂന്നാംമൈലില്‍ നിന്ന് പിടികൂടുകയുംചെയ്തു. എസ്ഐ കെ ജയരാജ്, എഎസ്ഐ ബിജു കീലേരി, സിവില്‍ പൊലീസ് ഓഫീസര്‍ സതീശന്‍ പള്ളിക്കര എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പിന്നീട് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ക്യൂ മാര്‍ട്ടിലെ സിസിടിവി തകര്‍ത്ത നിലയിലായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ്‌ ഉടമ പുല്ലൂര്‍ മീങ്ങോത്തെ എം കെ സുനിലിന്റെ പരാതിയില്‍ അന്പലത്തറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്‌ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരില്‍ പതിനേഴുകാരന്‍ നേരത്തെ മോഷണക്കേസില്‍ പ്രതിയാണ്. ഫോറന്‍സിക് വിഭാഗവും സ്ഥത്തെത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home