ad
Deshabhimani

മൂലപ്പള്ളിയിൽ റെയിൽവേ മേൽനടപ്പാലം വരും

മൂലപ്പള്ളിയിൽ റെയിൽവേ മേൽ നടപ്പാലം നിർമിക്കാനുള്ള സ്ഥലം  ജനപ്രതിനിധികളും  റെയിൽവേ ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Jun 08, 2026, 03:00 AM | 1 min read

നീലേശ്വരം ​പടിഞ്ഞാറ്റംകൊഴുവൽ, മൂലപ്പള്ളി പ്രദേശത്തെ ബന്ധിപ്പിച്ച്‌ റെയിൽ പാളത്തിന്‌ മുകളിലൂടെ മേൽനടപ്പാലം നിർമിക്കുന്നതിന് ഒടുവിൽ പച്ചക്കൊടി. ദീർഘകാലത്തെ ആവശ്യത്തിനാണ്‌ റെയിൽവേ സമ്മതംമൂളിയത്‌. പാളത്തിന്റെ ഇരുഭാഗത്തും ടാർചെയ്ത റോഡ്‌ നിലവിലുണ്ട്‌. വാഹനങ്ങൾ ഇരുഭാഗത്തും പാർക്ക്‌ ചെയ്‌താണ്‌ ആളുകൾ മറുഭാഗത്തേക്ക്‌ പാളം കടന്നുപോകുന്നത്‌. പാളത്തിന്റെ തെക്കുഭാഗത്താണ്‌ മൂലപ്പള്ളി എഎൽപി സ്‌കൂൾ. കുട്ടികൾ ഉൾപ്പെടെ ദിവസവും ഇതിലൂടെ പാളം കടന്നുപോകുന്നു. നീലേശ്വരം ഭാഗത്തുനിന്ന്‌വരുന്ന പാളം വളവുള്ളതിനാൽ 50 മീറ്റർ അകലെ ട്രെയിനുകൾ എത്തിയാൽപോലും കാഴ്‌ചയിൽപെടില്ല. ഇത്തരം പ്രശ്‌നങ്ങൾ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, സ്ഥിരംസമിതി ചെയർമാന്മാരായ കെ സതീശൻ, ഇ ചന്ദ്രമതി, കൗൺസിലർ പി യു രാമകൃഷ്ണൻ, പി ഭാർഗവി, ഒ വി രവീന്ദ്രൻ, സീനിയർ സെക്ഷൻ എൻജിനീയർ സന്ദീപ്, സീനിയർ സെക്ഷൻ എൻജിനീയർ (വർക്സ്) പ്രവീൺ എന്നിവർ സംഘത്തിലുണ്ടായി. വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഫീസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നമുറയ്ക്ക് നിർമാണം ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home