ad
Deshabhimani

ഡിവൈഎഫ്ഐ
രക്തദാന ക്യാമ്പ്

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ജില്ലാ ആശുപത്രിയില്‍ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ്
വെബ് ഡെസ്ക്

Published on Jun 08, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. ജില്ലാ ആശുപത്രിയിൽ രക്തം ദാനംചെയ്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ഗിനിഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം, ബ്ലോക്ക് ട്രഷറർ ദീപു രാജ് രാവണീശ്വരം, ഐ ഡൊണേറ്റ്, ബ്ലോക്ക്‌ കോ–ഓർഡിനേറ്റർ വിശ്വൻ കൊവ്വൽ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതംപറഞ്ഞു. 20, 21 തീയതികളിൽ പടുപ്പിലാണ് ജില്ലാ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home