ad
Deshabhimani

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക്‌ പരിക്ക്‌ ​

ACCIDENT

കാക്കനാട് കലക്ടറേറ്റിനുസമീപം ഞായറാഴ്ച അപകടത്തിൽ തകർന്ന ഓട്ടോറിക്ഷയും കാറും

വെബ് ഡെസ്ക്

Published on Jun 08, 2026, 02:07 AM | 1 min read

കാക്കനാട്


കലക്‌ടറേറ്റിനുസമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിക്കും ഗുരുതരമായി പരിക്കേറ്റു. പള്ളിക്കര പിണർമുണ്ട സ്വദേശി ഷംസു (54) വിനാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.


ഓട്ടോറിക്ഷയിലുണ്ടായിരുന്ന കാക്കനാട് സ്വദേശി മരിയ (35)യ്ക്ക് കാലിൽ പരിക്കേറ്റു. ഇവരെ ഉടൻ സമീപത്തെ സൺറൈസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കാലിന് പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ഞായർ പകൽ 3.30 ഓടെയാണ് അപകടം. കലക്ടറേറ്റ് സിഗ്നൽ ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും ഇൻഫോപാർക്ക് ഭാഗത്തുനിന്നെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങൾക്കും സാരമായ കേടുപറ്റി. ഷംസു റോഡിലേക്ക് തെറിച്ചുവീണു. തൃക്കാക്കര അഗ്നിരക്ഷാസേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. തൃക്കാക്കര പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home