ad
Deshabhimani

നിർമാണ മികവിനുള്ള പുരസ്കാരങ്ങളുമായി ഉ‍ൗരാളുങ്കൽ

a

മികച്ച നിർമാണ പ്രൊജക്ടുകൾക്കുള്ള പ്രൊജക്ട്‌ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരള അവാർഡുകൾ നേടിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രതിനിധികൾ

വെബ് ഡെസ്ക്

Published on Jun 08, 2026, 12:45 AM | 1 min read

കോഴിക്കോട്‌

പ്രൊജക്ട്‌ മാനേജുമെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ (പിഎംഐ) കേരള ചാപ്റ്ററിന്റെ ‘സോഷ്യൽ പ്രൊജക്ട്‌ ഓഫ് ദി ഇയർ’ അവാർഡ് ഊരാളുങ്കൽ സൊസൈറ്റിക്ക്‌. ആലപ്പുഴ പെരുമ്പളം പാലത്തിന്റെ നിർമാണത്തിനാണ്‌ പുരസ്കാരം.

നിർമാണ മേഖലയിലെ ഹരിത അടിസ്ഥാന സൗകര്യ പ്രൊജക്ട്‌ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ ചെല്ലാനത്ത്‌ ടെട്രാപോഡ് ഉപയോഗിച്ച്‌ നടത്തിയ തീരസംരക്ഷണ പദ്ധതിയും വൻകിട പദ്ധതികൾക്കുള്ള പ്രൊജക്ട്‌ ഓഫ് ദി ഇയർ വിഭാഗത്തിൽ ഭാരതമാല പദ്ധതിയിൽ ദേശീയപാത 17-ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയുമാണ് രണ്ടാംസ്ഥാനത്തിനർഹമായത്‌. പ്രൊജക്ട് മാനേജ്മെന്റിലെ മികവിനാണ്‌ പിഎംഐ അവാർഡുകൾ.

പെരുമ്പളം പദ്ധതിക്കുള്ള അവാർഡ് ആദർശ് മാത്തനും പി ആർ ജസ്‌ലനുവേണ്ടി സൂരജ് രവീന്ദ്രനും പി ചിപ്പിയും ഏറ്റുവാങ്ങി. ചെല്ലാനം പദ്ധതിയുടെ പുരസ്കാരം അഷിൻ പ്രകാശ്, സി വി ഷിതുലും തലപ്പാടി–ചെങ്കള പദ്ധതിയുടേത് എം നാരായണനും സി ജിഷ്ണുവും സ്വീകരിച്ചു. കൊച്ചിയിൽ നടന്ന സിഎക്സ്ഒ മീറ്റിൽ പിഎംഐ കേരള പ്രസിഡന്റ് അഖില ഗൗരീശങ്കർ അവാർഡുകൾ സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home