വന്യജീവികളോട് വിനോദസഞ്ചാരികളുടെ ക്രൂരത

ചാലക്കുടി
അതിരപ്പിള്ളിക്ക് സമീപം വന്യജീവികളോട് വിനോദസഞ്ചാരികളുടെ ക്രൂരത. വിനോദസഞ്ചാരികള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണത്തോടൊപ്പം പ്ലാസ്റ്റിക് കവറും അകത്താക്കുകയാണ് വംശനാശ ഭീഷണി പട്ടികയില്‍ ഉള്‍പ്പെട്ട കരിങ്കുരങ്ങ്. പ്ലാസ്റ്റിക് അകത്താകുന്നതോടെ കുരങ്ങ് ചാകാനുള്ള സാധ്യതയും ഏറെയാണ്. വല്ലപ്പോഴും അതിരപ്പിള്ളി മേഖലയിലെത്തുന്ന കാട്ടുകുരങ്ങ് സംഘം ശനിയാഴ്ച എത്തിയപ്പോഴാണ് വഴിയില്‍നിന്നും ഭക്ഷണപ്പൊതി കിട്ടിയത്. വന്യജീവികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ശിക്ഷാര്‍ഹമാണെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് ലംഘിച്ചാണ് സഞ്ചാരികള്‍ പ്ലാസ്റ്റിക് കവറില്‍ ഭക്ഷണം നൽകുന്നത്.









0 comments