നി ഫെസ്റ്റ് കലാപ്രദര്‍ശനം തൃശൂരിലും

തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് ഗ്യാലറിയില്‍ നടക്കുന്ന നി ഫെസ്റ്റ് 10 കലാപ്രദര്‍ശനത്തിൽനിന്ന്
തൃശൂര്‍
വടക്കാഞ്ചേരി എങ്കക്കാട് ജനുവരി 7 മുതല്‍ 11 വരെ നടന്ന നി ഫെസ്റ്റ് 10 ദേശീയ ചിത്രകലാ ക്യാന്പിൽ രചിക്കപ്പെട്ട പെയിന്റിങ്ങുകളുടെ പ്രദര്‍ശനം തൃശൂർ ഫൈന്‍ ആര്‍ട്‌സ് കോളേജ് ഗ്യാലറിയില്‍ ആരംഭിച്ചു. മുപ്പതോളം കലാകാരന്മാരുടെ നാല്‍പ്പതിലധികം സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. എങ്കക്കാടിന്റെ ഗ്രാമീണ സൗന്ദര്യം ചിത്രീകരിച്ച ബസിഷ്ട് കുമാര്‍, വെങ്കണ്ണ, പ്രദീപ് കുമാര്‍, വീശിയടിക്കുന്ന കാറ്റിനെ ക്യാന്‍വാസിലാക്കാന്‍ ശ്രമിച്ച അലോക് ബാല്‍, പാരിസ്ഥിതിക നാശത്തെ അഭിമുഖീകരിക്കുന്ന ജീവജാലങ്ങളെ ഓര്‍മപ്പെടുത്തുന്ന ചന്ദ്ര ഭട്ടാചാര്യ, ഊര്‍വരതയെ ആസ്പദമാക്കിയ ജീവിതച്ചുഴികള്‍ അവതരിപ്പിച്ച ഡിബിന്‍ തിലകന്‍, സെന്‍ ബുദ്ധിസത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗായത്രി ഗാമുസ്, കൊച്ചിയിലെ കടല്‍ക്കാഴ്ചകള്‍ ആവിഷ്‌കരിച്ച കോദാണ്ട റാവു, മദ്രാസ് സ്‌കൂള്‍ ശൈലിയില്‍ ഐരാവതത്തെ അവതരിപ്പിച്ച കെ മുരളീധരന്‍, തമോഗര്‍ത്തത്തിലകപ്പെട്ടതുപോലുള്ള സ്ത്രീജീവിതങ്ങളെ ചിത്രീകരിച്ച കെ എസ് സൂരജ് എന്നിവരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രദര്‍ശന സമയം രാവിലെ10 മുതല്‍ വൈകിട്ട് 6 വരെ. പ്രദർശനം ഞായറാഴ്‌ച സമാപിക്കും.









0 comments