കാണാം അനുഭവങ്ങളിലെ ജീവിതചിത്രങ്ങൾ

കേരള ലളിത കല അക്കാദമി ആര്‍ട്ട് ഗാലറിയിൽ നടക്കുന്ന " പൂമരങ്ങളും പൊലിവള്ളികളും " ചിത്ര പ്രദർശനത്തിൽ താൻ വരച്ച ചിത്രങ്ങൾക്കരികെ ചിത്രകാരി കെ മാധവി
തൃശൂർ
ഇൗ വരകളിലും നിറങ്ങളിലും തുടിക്കുന്നത് കണ്ട കാഴ്‌ചകളിൽ നിന്നും തൊട്ടറിഞ്ഞ അനുഭവങ്ങളിൽനിന്നും ഉൗറിക്കൂടിയ ജീവിതങ്ങളാണ്. വീട്ടകങ്ങളിലെയും തദ്ദേശീയ അനുഭവങ്ങളിൽനിന്നും ആർജിച്ച കരുത്തുമായി രണ്ടു സ്‌ത്രീകൾ ക്യാൻവാസിൽ വരച്ചതത്രയും ആസ്വാദക ഹൃദയത്തെ ആഴത്തിൽ തൊടുന്നു. കലർപ്പില്ലാത്ത കലയുടെ ആവിഷ്‌കാരം കണ്ടറിയാൻ നിരവധിപേരാണ് കെ മാധവിയുടെയും ദേവു നെന്മാറയുടെയും ചിത്രപ്രദർശനം കാണാൻ ലളിതകലാഅക്കാദമി ആർട്ട് ഗാലറിയിൽ എത്തുന്നത്. ‘തൊഴിലായി കണക്കാക്കാത്ത’ പുറംപണികൾ ചെയ്‌ത് ജീവിതം നയിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകളിൽപ്പെടുന്നവരാണ് ഇരുവരും. താൽക്കാലിക കൃഷിപ്പണികൾ, മൃഗപരിപാലനം, തയ്യൽ, അടയ്ക്ക പൊതിക്കൽ, കൊള്ളിനടൽ, തെങ്ങിൻചക്കര തയ്യാറാക്കൽ, പാചകം, പച്ചമരുന്നു ചികിത്സകൾ തുടങ്ങിയ ജോലികൾ ചെയ്‌താണ് ജീവിതം നയിച്ചിരുന്നത്. ഓർമകളും അറിവുകളും നിരീക്ഷണങ്ങളും കൊണ്ട് നിറഞ്ഞ മനുഷ്യാനുഭവങ്ങളാണ് ഈ ചിത്രങ്ങൾ. സമകാലിക പതിവുകളിൽനിന്ന് വ്യത്യസ്തമാണിവരുടെ രചനാരീതി. അപ്രതീക്ഷിതമായി ചിത്രകലാരംഗത്ത് എത്തിപ്പെട്ടവരാണ് ഇവർ. കാസർകോട് അമ്പലത്തറയിലെ മീങ്ങോത്തും പാലക്കാട് നെന്മാറയിലുമുളള കുടുംബങ്ങളിലെ കലാകാരന്മാരിൽനിന്നാണ് ഇരുവരും ചിത്രകല സ്വായത്തമാക്കിയത്.









0 comments