വിവാഹ വാഗ-്‌ദാനം നൽകി പീഡനം: പ്രതി പിടിയിൽ

പി കെ സലിം
ചെങ്ങന്നൂർ
യുവതിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ചാവക്കാട് സ്വദേശി പിടിയിൽ. പെരുവല്ലൂർ ഭാഗത്ത് പുതിയവീട്ടിൽ കൊട്ടിലിങ്ങൽ പി കെ സലീം (48) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞവർഷം നവംബറിൽ രജിസ്‌റ്റർചെയ-്‌ത കേസിലാണ് അറസ്‌റ്റ്. 2020ൽ സമൂഹമാധ്യമത്തിൽ നൽകിയ വിവാഹപരസ്യത്തിൽനിന്ന് ഫോൺ നമ്പർ ശേഖരിച്ച് പരാതിക്കാരിയുമായി ഇയാൾ വിളിച്ചു. താൻ വിവാഹമോചിതനാണെന്നും ഒരു മകളുണ്ടെന്നും മറ്റും പറഞ്ഞ് വിദേശത്തായിരുന്ന സലീം പരാതിക്കാരിയെയും ബന്ധുക്കളെയും വിശ്വാസത്തിലെടുത്തു. 2024 മാർച്ചിൽ നാട്ടിലെത്തിയെന്നും തിരികെ പോകും മുമ്പ് വിവാഹം നടത്തുമെന്നും പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും തുടർന്ന് നിർബന്ധപൂർവം ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു. സലീം ഭാര്യയും മക്കളുമായി നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമത്തിൽ കണ്ടപ്പോൾ ചോദിച്ചതിനെത്തുടർന്ന് പരാതിക്കാരിയുമായുള്ള ഫോൺബന്ധം അവസാനിപ്പിച്ചു. തുടർന്ന് ഇവർ ചെങ്ങന്നൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതി വിവിധസ്ഥലങ്ങളിൽ ഇത്തരം കുറ്റകൃത്യം നടത്തിയതായി പൊലീസ് സംശയിക്കുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയതായി അറിഞ്ഞതിനെത്തുടർന്ന് പ്രതിയെ പിടികൂടുന്നതിന് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. വനിതാ പൊലീസുദ്യോഗസ്ഥർ വ്യാജപേരിൽ ഫോൺവഴി പ്രതിയുമായി ബന്ധപ്പെട്ടാണ് വലയിലാക്കാനായത്. ചെങ്ങന്നൂർ ഡിവൈഎസ-്‌പി സന്തോഷ-്‌കുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ രെഗീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ റിമാൻഡ്‌ചെയ-്‌തു.









0 comments