മോട്ടോർ തൊഴിലാളി മാർച്ചിൽ പ്രതിഷേധം ഇരന്പി

കോട്ടയം ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ(സിഐടിയു) നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ് വിനോദ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി ജെ വർഗീസ്, ജില്ലാ സെക്രട്ടറി ടി പി അജികുമാർ, സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ്, ആർ ഹരിദാസ്, സി നിഖിൽ, ടി അഭിലാഷ്, കെ ജി ബാബുക്കുട്ടൻ, കെ എൻ വിശ്വനാഥൻ, ജയ്‌മോൻ രാജൻ എന്നിവർ സംസാരിച്ചു. ഇന്ധനവില വർധന പിൻവലിക്കുക, കേന്ദ്ര ട്രാൻസ്‌പോർട്ട് നിയമഭേദഗതി പിൻവലിക്കുക, ലേബർ കോഡ് ഒഴിവാക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.










0 comments