Deshabhimani

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കിൽ അറ്റകുറ്റപ്പണി: ചില ട്രെയിനുകൾ റദ്ദാക്കി, ചിലത്‌ വഴിതിരിച്ചുവിടും

aa
വെബ് ഡെസ്ക്

Published on Nov 03, 2026, 11:37 AM | 1 min read

തിരുവനന്തപുരം: ഒല്ലൂർ– പുതുക്കാട്‌, ഇരിഞ്ഞാലക്കുട–ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത്‌ വഴിതിരിച്ചുവിടുകയും ചെയ്യും.

​

റദ്ദാക്കിയവ


ഗുരുവായൂർ – തൃശൂർ (56116), തൃശൂർ–ഗുരുവായൂർ (56115) പാസഞ്ചർ ബുധനാഴ്‌ച സർവീസ്‌ നടത്തില്ല. കൊല്ലം–എറണാകുളം ജങ്ഷൻ മെമു 20, 27 തീയതികളിൽ ഓടില്ല. ട്രെയിൻ നമ്പർ 66310 കൊല്ലം–എറണാകുളം ജങ്ഷൻ മെമു: 2026 നവംബർ 20, 27 (2 ദിവസങ്ങൾ) തീയതികളിൽ സർവീസ് ഉണ്ടാകില്ല.

​

ഭാഗികമായി റദ്ദാക്കിയവ


കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്:


3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ ഒന്ന്‌, നാല്‌ തീയതികളിൽ കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.


ടാറ്റാ നഗർ–എറണാകുളം എക്സ്പ്രസ്:


12, 19, 26 തീയതികളിൽ ടാറ്റാനഗറിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും.

​

വഴിതിരിച്ചുവിടുന്നവ


തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ്:


13, 15 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ കായംകുളത്തിനും എറണാകുളം ടൗണിനുമിടയിൽ കോട്ടയം വഴി തിരിച്ചുവിടും.


ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ്:


13, 20, 27 തീയതികളിൽ ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ കോട്ടയം വഴി തിരിച്ചുവിടും.


മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ്:


13, 20, 27 തീയതികളിൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ കോട്ടയം വഴി സർവീസ് നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home