Deshabhimani

വാഹനാപകടത്തിൽ മരിച്ച 17 കാരന്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും

organ Donation

രുദ്രേഷ്

വെബ് ഡെസ്ക്

Published on Nov 03, 2026, 12:05 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കരമന സ്വദേശി രുദ്രേഷിന്റെ (17) കിഡ്നി, കരൾ ഉൾപ്പടെ ആറ് അവയവങ്ങൾ ദാനം ചെയ്യും. ഒക്ടോബർ 26-ാം തീയതി കരമനയിലുണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ വിദ്യാർഥി ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അപകടം. മകന് മസ്തിഷ്കമരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചതോടെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.


ആദ്യഘട്ടത്തിൽ ഹൃദയം ഉൾപ്പടെയുള്ള അവയവങ്ങളാണ് നൽകാൻ കുടുംബം തീരുമാനിച്ചത്. രുദ്രേഷിന്റെ ഹൃദയം മാറ്റിവെയ്ക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി. കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രോ​ഗിക്കാണ് ഹൃദയം നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹൃദയം റിട്രീവൽ (മരിച്ച വ്യക്തിയിൽ നിന്നും ഹൃദയം എടുത്തുമാറ്റുന്ന രീതി) ശസ്ത്രക്രിയ ആരംഭിച്ചപ്പോഴാണ് രുദ്രേഷിന്റെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് കണ്ടെത്തിയത്. ആയതിനാൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ്ക്ക് അനുയോജ്യമല്ലെന്ന് കുടുംബത്തെ അറിയിച്ചു. തുടർന്ന് കിഡ്നി, കരൾ ഉൾപ്പടെയുള്ള ആറു അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കൾ സമ്മതം അറിയിക്കുകയായിരുന്നു.


ഒരു കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോ​ഗിക്കാണ് നൽകുന്നത്. മറ്റൊരു കിഡ്നിയും പാൻക്രിയാസും കിംസിൽ ചികിത്സയിൽ കഴിയുന്ന രോ​ഗിക്ക് മാറ്റിവെയ്ക്കും. ആറുപേർക്ക് പുതുജീവൻ നൽകിയാണ് രുദ്രേഷ് ലോകത്തോട് വിടപറയുന്നത്.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home