Deshabhimani

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം: നാവികൻ കൊല്ലപ്പെട്ടു

ship

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Nov 03, 2026, 11:41 AM | 1 min read

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ പതാകയേന്തിയ ചരക്കു കപ്പൽ ആക്രമിക്കപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ ഇന്ത്യൻ നാവികൻ നഹീം അസീസ് കൊല്ലപ്പെട്ടു. എംഎസ്വി അൽ യൂസുഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൾ ആക്രമണം സ്ഥിരീകരിച്ചു.


ഈ സമയത്ത് 14 ഇന്ത്യൻ നാവിക‍ർ കപ്പലിൽ ഉണ്ടായിരുന്നു. ഇവരിൽ ഗുരുതരമായി പരിക്കേറ്റയാളാണ് മരിച്ചത്.


പേർഷ്യൻ ഗൾഫ് മേഖലയിൽ യു.എസ്-ഇറാൻ സംഘർഷവും മറ്റ് സൈനിക നടപടികളും രൂക്ഷമായതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾ വലിയ സുരക്ഷാ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം മേഖലയിലുണ്ടായ വിവിധ ആക്രമണങ്ങളിൽ ഇതുവരെ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 14 പേർ കടൽമാർഗ്ഗമുള്ള കപ്പലുകളിലെ നാവിക ജീവനക്കാരാണ്.


ഹോര്‍മുസ് കടലിടുക്കിൽ ആക്രമണങ്ങൾ പതിവായതോടെ ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ ജീവനക്കാരെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home