Deshabhimani

തെയ്യം കാണാനുള്ള സുഹൃത്തുക്കളുടെ യാത്ര അന്ത്യയാത്രയായി

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Nov 03, 2026, 12:21 PM | 1 min read

നീലേശ്വരം: തെയ്യം കാണാനുള്ള യുവാക്കളുടെ യാത്ര മരണത്തിലേക്കുള്ള യാത്രയായി. പടന്നക്കാട് കാർഷിക കോളേജിന് മുന്നിൽ ദേശീയ പാതയരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് ചെറുപ്പക്കാർ വിടപറഞ്ഞതിൻ്റെ ഞെട്ടലിലാണ് നീലേശ്വരം. പടിഞ്ഞാറ്റം കൊഴുവൽ ഭണ്ഡാരപ്പുരയ്ക്കടുത്ത് അനന്തകൃഷ്ണൻ (24), മൂലപ്പള്ളിയിലെ കെ പി അനുരാഗ് (22) എന്നിവരാണ് മരിച്ചത്.


തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് തെരുവത്തെ തെയ്യം കാണാൻ പുറപ്പെട്ടതായിരുന്നു ഇരുവരും. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇരുവരെയും ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുഗോപാൽ - ശാന്തിയമ്മ ദമ്പതിമാരുടെ മകനാണ് അനന്തകൃഷ്ണൻ. ബൽത്തങ്ങാടിയിൽ ബേക്കറി നടത്തുന്ന മനോജ് ബൽത്തങ്ങാടിയുടെയും കെ പി രോഷ്‌നിയുടെയും മകനാണ് അനുരാഗ്.


നീലേശ്വരം വസന്തവിഹാർ ഹോട്ടലിലെ കൗണ്ടർ സ്റ്റാഫാണ്. സഹോദരി അനന്യ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് (നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂ‌ൾ). രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home