Deshabhimani

ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർധിപ്പിക്കുന്നില്ല: സോളാർ കണക്ഷനുള്ള അപേക്ഷകൾ നിരസിച്ച്‌ കെഎസ്‌ഇബി

kseb
avatar
പി ആർ ദീപ്‌തി

Published on Nov 03, 2026, 01:33 PM | 1 min read

കൊല്ലം: ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർധിപ്പിക്കാൻ നടപടിയില്ല, സംസ്ഥാനത്ത്‌ സോളാർ കണക്ഷനുള്ള അപേക്ഷകൾ നിരസിച്ച്‌ കെഎസ്‌ഇബി.വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ്‌ ബദൽ മാർഗമായ സ‍ൗരോർജ പ്ലാന്റുകൾക്കുള്ള അപേക്ഷകരെ ട്രാൻസ്‌ഫോർമറുകൾക്ക്‌ ശേഷിയില്ലെന്ന്‌ പറഞ്ഞ്‌ മടക്കി അയയ്‌ക്കുന്നത്‌. പിഎം സ‍ൂര്യഘർ പദ്ധതി 2027 മാർച്ച്‌ 31ന്‌ അവസാനിക്കാനിരിക്കെ പ്ലാന്റ്‌ സ്ഥാപിക്കാൻ ദിനംപ്രതി അപേക്ഷയുമായെത്തുന്നത്‌ നിരവധിപേരാണ്‌.

പദ്ധതിയിൽ മൂന്നു കിലോ വാട്ട്‌ ശേഷിയുള്ള പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ 78000രൂപയാണ്‌ ഗുണഭോക്താക്കൾക്കുള്ള സബ്‌സിഡി. ഇതരസംസ്ഥാനങ്ങൾ എല്ലാം പദ്ധതിയിൽ പരമാവധി കണക്ഷൻ നൽകി ജനത്തിന്‌ ആനുകൂല്യം ലഭ്യമാക്കുന്പോഴാണ്‌ സർക്കാർ അനാസ്ഥ. ഇതോടെ രാജ്യത്ത്‌ സോളാർ കണക്ഷൻ നൽകുന്നതിൽ എൽഡിഎഫ്‌ സർക്കാരിൻ കീഴിൽ രണ്ടാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളി.


100, 160, 250, 315, 500 കെവിഎ ശേഷിയുള്ള 90,000ലധികം ട്രാൻസ്‌ഫോർമറുകളാണ്‌ കെഎസ്‌ഇബിയ്‌ക്കുള്ളത്‌. ഇവയുടെ ശേഷി വർധിപ്പിക്കാനും സോളാർ കണക്ഷൻ പ്രോത്സാഹിപ്പിക്കാനും ഇൻസെന്റീവായി 400കോടി രൂപ മിനിസ്‌ട്രി ഒഫ്‌ ന്യൂ ആൻഡ്‌ റിന്യൂവബിൾ എനർജി മന്ത്രാലയത്തിൽ (എംഎൻആർഇ) നിന്നും ബോർഡിന്‌ ലഭിച്ചിട്ടും എന്നിട്ടും അടിസ്ഥാനസ‍ൗകര്യം പോലും ഒരുക്കാൻ തയ്യാറാകാതെയാണ്‌ അപേക്ഷകരെ നിരുത്സാഹപ്പെടുത്തി വിടുന്നത്‌.

ഒരു 100കെവിഎ ട്രാൻസ്‌ഫോർമറിൽ പരമാവധി 90ശതമാനം സോളാർ കണക്ട്‌ ചെയ്യാനാണ്‌ അനുമതിയുള്ളത്‌. നഗര പ്രദേശങ്ങളിലെട്രാൻസ്‌ഫോർമറുകളുടെ ശേഷി വർധിപ്പിക്കാൻ നടപടിയില്ല, സംസ്ഥാനത്ത്‌ സോളാർ കണക്ഷനുള്ള അപേക്ഷകൾ നിരസിച്ച്‌ കെഎസ്‌ഇബി. എല്ലാ ട്രാൻസ്‌ ഫോർമറുകളിലും 90ശതമാനം സോളാർ പ്ലാന്റുകൾ ഇൻസ്‌റ്റാൾ ചെയ്‌തു കഴിഞ്ഞു. അതിനാൽ ഒരു ട്രാൻസ്‌ഫോർമറിലും പുതിയ കണക്ഷൻ നൽകാനാകാത്ത സാഹചര്യമാണുള്ളത്‌. പത്ത്‌ കിലോവാട്ട്‌ വരെയുള്ള പ്ലാന്റിന്‌ അപേക്ഷിക്കുന്നവർക്ക്‌ ട്രാൻസ്‌ഫോർമർ ശേഷി നോക്കാതെ കണക്ഷൻ നൽകണമെന്ന്‌ എംഎൻആർഇ സർക്കാരിനോടും കെഎസ്‌ഇബിയോടും അടുത്തിടെ നിഷ്‌കർഷിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home