Deshabhimani

'ഒന്നും അറിഞ്ഞില്ല, അതൃപ്തി മാത്രം': എം ലിജു അതൃപ്തി വകുപ്പ് മന്ത്രിയായെന്ന് എം ബി രാജേഷ്

MB Rajesh

എം ബി രാജേഷ്

വെബ് ഡെസ്ക്

Published on Nov 03, 2026, 01:08 PM | 2 min read

തിരുവനന്തപുരം: എക്സൈസ് മന്ത്രി എം ലിജു അതൃപ്ത് വകുപ്പ് മന്ത്രിയായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും മുൻ മന്ത്രിയുമായിരുന്ന എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയിൽ വകുപ്പിലുണ്ടായ എല്ലാ സുപ്രധാന തീരുമാനങ്ങളെ കുറിച്ചും ഞാനറിഞ്ഞില്ല, എന്നോട് ആരും പറഞ്ഞില്ല, അതൃപ്തിയുണ്ട് എന്ന പതിവു പല്ലവിയാണ് മന്ത്രി ആവർത്തിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണയും പതിവു തെറ്റിക്കാതെ ഞാനറഞ്ഞില്ല എന്ന പ്രതികരണമാണ് മന്ത്രി നടത്തുന്നത്. വകുപ്പിൽ നടക്കുന്നത് എന്താണെന്നു പോലും അറിയുന്നില്ലെങ്കിൽ പിന്നെ വകുപ്പ് മന്ത്രി എന്തിനെന്നും എം ബി രാജേഷ് ചോദിച്ചു.


വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനത്തിൽ മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. ഫോർട്ടി വൈൻ സംബന്ധിച്ച ലൈസൻസ് നൽകിയതിനെ കുറിച്ചും മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. എഫ് ഇലവൻ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചു, ബിയർ പാർലറുകൾ പുതുക്കാൻ ഉള്ള തീരുമാനം ഉണ്ടായി പക്ഷേ മന്ത്രി മാത്രം അറിഞ്ഞില്ല, മന്ത്രിക്ക് അതൃപ്തിയുണ്ട്. ഏറ്റവും ഒടുവിൽ മൂന്ന് ബാറുകൾക്ക് ലൈസൻസ് കൊടുത്തു. അതിലും മന്ത്രിക്ക് അറിവില്ല, പക്ഷേ അതൃപ്തിയുണ്ട്. ഓരോ തവണയും അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രി അതൃപ്തി വകുപ്പ് മന്ത്രി അല്ലാതെ പിന്നെ എന്താണ്.


ഓരോ തവണയും മന്ത്രി ലിജു ജനങ്ങളെ വിഢിയാക്കുകയാണ്. നയം വരുന്നതു വരെ പുതിയൊരു ലൈസൻസ് കൊടുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെങ്കിൽ ചട്ടഭേദ​ഗതി വരുത്തി അതൊരു ഉത്തരവായി ഇറക്കുന്നതാണ് നടപടി ക്രമം. അങ്ങനെയൊരു ഉത്തരവ് ഇറക്കാൻ കഴിഞ്ഞ ആറുമാസമായി മന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണ്..? ഒരു കുറിപ്പ് പോലും എഴുതി നൽകിയിട്ടുണ്ടോ..? എം ബി രാജേഷ് ചോദിച്ചു. വകുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും മന്ത്രിക്ക് പറയാനുള്ളത് ഒന്നുമാത്രം ഞാനറിഞ്ഞില്ല, എന്നോട് ആരും പറഞ്ഞില്ല, അതൃപ്തി. അത് പറയാൻ മാത്രം ഒരു വകുപ്പ് മന്ത്രിയുടെ ആവശ്യമുണ്ടോ..? മന്ത്രി മനഃപൂർവം നിഷ്കളങ്കത നടിക്കുകയാണ്. വിവാദത്തിൽ കൂപ്പുകുത്തുമ്പോൾ ഒന്നും അറിയില്ലെന്നു പറഞ്ഞ് കൈകഴുകുന്നത് ഉദ്യോ​ഗസ്ഥരെ ബലിയാടുകളാക്കുകയാണ്. സത്യസന്ധരായി ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥരെ എല്ലാ വകുപ്പുകളും സർക്കാർ നിരന്തരം വേട്ടയാടുകയാണ്. ആർത്തിയോടെയുള്ള അഴിമതി നീക്കമാണ് നടത്തുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home