Deshabhimani

ഏഴ് സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം മുംബൈയിൽ ആഘോഷിച്ച് ബിഎസ്എൻഎൽ ജീവനക്കാർ

bsnl
വെബ് ഡെസ്ക്

Published on Nov 03, 2026, 12:00 PM | 1 min read

മുംബൈ: കേരളം, ഛത്തീസ്ഗഢ്, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ ഏഴ് സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം ആഘോഷിച്ച് മുംബൈയിലെ ബിഎസ്എൻഎൽ ജീവനക്കാർ. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുംബൈ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


ഏഴ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബിഎസ്എൻഎൽ ജീവനക്കാരും ഉദ്യോഗസ്ഥരും ഒത്തുചേർന്ന് കേക്ക് മുറിച്ചാണ് ആഘോഷത്തിൽ പങ്കാളികളായത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത ബിഎസ്എൻഎൽയു അഖിലേന്ത്യാ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിംഗെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്ഥാപക ദിന ആശംസകൾ നേർന്നു.


വിവിധ ഭാഷകളും സംസ്കാരങ്ങളുമുള്ള ആളുകൾ ഒരു കുടുംബമായി ഒത്തുചേർന്ന ഈ ആഘോഷം ഇന്ത്യയുടെ 'വൈവിധ്യത്തിലെ ഏകത്വം' എന്ന മൂല്യത്തിന്റെ ജീവിക്കുന്ന പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ജീവനക്കാർക്ക് അദ്ദേഹം ദീപാവലി ആശംസകളും നേർന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home