Deshabhimani

അലങ്കാരവിളക്കിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

balavakasha commission
വെബ് ഡെസ്ക്

Published on Nov 03, 2026, 11:27 AM | 1 min read

തിരുവനന്തപുരം: പാറശ്ശാലയിൽ കല്യാണവിരുന്നിൽ പങ്കെടുക്കാനെത്തിയ 14 വയസ്സുകാരൻ കല്യാണമണ്ഡപത്തിലെ അലങ്കാരവിളക്കിൽ നിന്ന് ഷോക്കേറ്റു മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അലങ്കാരവിളക്കുകൾ അലക്ഷ്യമായി സ്ഥാപിച്ചതാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പാറശ്ശാല എസ് എച്ച് ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.


പാറശാല പവതിയാൻവിള ആശാരിവിളവീട്ടിൽ അഭിനവാണ്‌ (14) മരിച്ചത്. തിങ്കൾ രാത്രി 7.30നാണ് സംഭവം. ചെങ്കൽ തോട്ടിൻകരയ്ക്കുസമീപമുള്ള മണ്ഡപത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കുട്ടിക്കായിരുന്നു അപകടം. പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ: അരുൺകുമാർ. അമ്മ: ഷിബ. സഹോദരി: അഭിനയ. പാറശാല പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home