ad
Deshabhimani

ഡിവൈഎഫ്‌ഐ 
ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ കൊടി ഉയരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2026, 12:31 AM | 1 min read

പാലാ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ ബുധനാഴ്‌ച പാലായിൽ പതാക ഉയരും. സമ്മേളന നഗറുകളിൽ സ്ഥാപിക്കാനുള്ള പതാക, കൊടിമരം എന്നിവ മൺമറഞ്ഞ നേതാക്കളുടെ സ്‌മൃതി മണ്ഡപങ്ങളിൽനിന്ന്‌ ജാഥയായി എത്തുമ്പോൾ പൊതുസമ്മേളന കേന്ദ്രമായ എ വി റസൽ നഗറിൽ(കൊട്ടാരമറ്റം ബസ്‌ സ്‌റ്റാൻഡ്‌ മൈതാനം) സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്‌ പതാക ഉയർത്തും. ജാഥകൾ വൈകിട്ട്‌ അഞ്ചിന്‌ മരിയൻ സെന്റർ ജങ്‌ഷനിൽ സംഗമിച്ചാണ്‌ പൊതുസമ്മേളന നഗറിൽ എത്തുക. പതാക ജാഥകൾ പുതുപ്പള്ളിയിലെ ഫിലിപ് ജോൺ പനച്ചിക്കാടിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌ത്‌ ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് ആന്ത്രയോസിന്റെയും ചിങ്ങവനത്തെ എം അനീഷിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്‌ത്‌ അജിൻ കുരുവിളയുടെയും നേതൃത്വത്തിലാണ്‌ എത്തിക്കുന്നത്‌. ​കൊടിമര ജാഥകൾ കടുത്തുരുത്തിയിലെ എം ആർ രാജീവിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ പി വി സുനിൽ ഉദ്ഘാടനം ചെയ്‌ത്‌ ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ശരത്തിന്റെയും ഏറ്റുമാനൂരിലെ കറ്റോട് ബാബു ജോർജ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ കെ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം റിജേഷ് കെ ബാബുവിന്റെയും നേതൃത്വത്തിലാണ്‌ എത്തിക്കുന്നത്‌. ​പ്രതിനിധി സമ്മേളനം നാളെ മുതൽ പാലാ ഒമ്പത്‌, 10 തീയതികളിൽ പ്രതിനിധി സമ്മേളനവും 11ന്‌ യുവജന റാലിയും പൊതുസമ്മേളനവും നടക്കും. പുഷ്‌പൻ നഗറിൽ(പാലാ മുനിസിപ്പൽ ടൗൺ ഹാൾ) വ്യാഴം രാവിലെ 9.30ന്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന സാംസ്‌കാരിക സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 10നും തുടരും. 11ന്‌ വൈകിട്ട്‌ നാലിന്‌ കെഎസ്‌ആർടിസി ജങ്‌ഷനിൽനിന്ന്‌ വന്പിച്ച യുവജന റാലി ആരംഭിക്കും. കൊട്ടാരമറ്റം ബസ്‌ സ്‌റ്റാൻഡ്‌ മൈതാനത്ത്‌ ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ കോഴിക്കോട്‌ ഫ്ലോട്ടിങ്‌ തിയറ്റർ അവതരിപ്പിക്കുന്ന നാടകം "മിസ' അരങ്ങേറും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home