വ്യാപാരിയുടെ മാല പൊട്ടിച്ച കേസിൽ 2 യുവാക്കൾ പിടിയിൽ

മുഹമ്മദ് അസ്‌ലം , അഖിൽനാസ്
കയ്പമംഗലം
ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയുടെ സ്വര്‍ണമാല പൊട്ടിച്ച കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വഴിയമ്പലം സ്വദേശി മുന്നാക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (20), കൂരിക്കുഴി സ്വദേശി വൈപ്പിൻ പാടത്ത് വീട്ടിൽ അഖിൽ നാസ് (24) എന്നിവരാണ് പിടിയിലായത്. ചെന്ത്രാപ്പിന്നി സെന്ററിൽ കട നടത്തുന്ന കോലാന്ത്ര സ്വദേശി മനോഹരന്റെ (85) മാലയാണ് കവർന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി കടയടച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മനോഹരനെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്‍ മാല ബലമായി പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മനോഹരന്റെ കടയിൽ സ്ഥിരമായി വരുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്എച്ച്ഒ കെ ടി ബിജിത്ത്, എസ്ഐ അജാസുദ്ദീൻ, ജിഎസ്ഐ പി കെ രാജേഷ്, ജിഎസ് സിപിഒ സുനിൽകുമാർ, സിപിഒ വിശാഖ് കൃഷ്ണ എന്നിവര്‍ അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നു.









0 comments