ad
Deshabhimani

ഡിവൈഎഫ്ഐ 
പ്രതിഷേധമാർച്ച് നടത്തി

DYFI

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ ചേരാനല്ലൂർ മേഖലാ കമ്മിറ്റി 
സംഘടിപ്പിച്ച പ്രതിഷേധമാർച്ച് സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 30, 2026, 03:19 AM | 1 min read

കൊച്ചി


ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ ചേരാനല്ലൂർ മേഖലാ കമ്മിറ്റി പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.


ഇടപ്പള്ളിമുതൽ വരാപ്പുഴ പാലംവരെ റോഡിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കുക, പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുക, ചേരാനല്ലൂരിലെ പ്രാദേശിക റോഡുകൾക്ക് സംഭവിച്ചിട്ടുള്ള കേടുപാടുകൾക്ക് പരിഹാരം കാണുക, എംപിയും എംഎൽഎയും അടിയന്തരമായി ഇടപെടുക, റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിൽ കരാർകമ്പനി കാണിക്കുന്ന നിസ്സംഗത ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച്‌ കരാർ കമ്പനിയായ ഓറിയന്റൽ കൺസ്ട്രക്ഷൻ ഓഫീസിലേക്ക് നടന്ന മാർച്ച്‌ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ചേരാനല്ലൂർ മേഖലാ കമ്മിറ്റി സെക്രട്ടറി ടി എസ് ഷിന്നാസ് അധ്യക്ഷനായി.


സിപിഐ എം ചേരാനല്ലൂർ ലോക്കൽ സെക്രട്ടറി പി പി ജോർജ്, പഞ്ചായത്ത്അംഗം സൂസൻ തോമസ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ടി എസ് ഷിഫാസ്, സൗജൻ പോൾ, വി ആർ രജീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home