ad
Deshabhimani

സരോജിനി ബാലാനന്ദന്റെ ഓർമ പുതുക്കി

cbd

കളമശേരിയിൽ സരോജിനി ബാലാനന്ദൻ അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 30, 2026, 03:22 AM | 1 min read

കളമശേരി


സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രഥമ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ സഹധർമിണിയുമായ സരോജിനി ബാലാനന്ദനെ അനുസ്‌മരിച്ചു.


കളമശേരി ഏരിയ കമ്മിറ്റിക്കുകീഴിലെ ബ്രാഞ്ചുകളിൽ രാവിലെ പതാക ഉയർത്തി. കളമശേരി ബി ടി ആർ മന്ദിരത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ പതാകയുയർത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.


ജില്ലാ കമ്മിറ്റി അംഗം വി എം ശശി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എൻ ഗോപിനാഥ്, എം കെ ബാബു, ഏരിയ കമ്മിറ്റി അംഗം എൻ സുരൻ, എ എം യൂസഫ് തുടങ്ങിയവർ സംസാരിച്ചു. സരോജിനി ബാലാനന്ദന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു.


mahilaചെറായിയിൽ സരോജിനി ബാലാനന്ദൻ അനുസ്‌മരണ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ 
ജില്ലാ സെക്രട്ടറി എം ബി ഷൈനി ഉദ്‌ഘാടനം ചെയ്യുന്നു


മഹിളാ അസോസിയേഷൻ അനുസ്‌മരിച്ചു


കൊച്ചി


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന സരോജിനി ബാലാനന്ദന്റെ മൂന്നാമത് അനുസ്മരണദിനം ഏരിയ, വില്ലേജ് കേന്ദ്രങ്ങളിൽ ആചരിച്ചു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം പുഷ്പ ദാസ് പെരുമ്പാവൂരിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷീല സതീശൻ, ടി എൻ മിനി എന്നിവർ സംസാരിച്ചു.


പള്ളുരുത്തിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ടി വി അനിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം ബി ഷൈനി വൈപ്പിനിൽ ഉദ്ഘാടനം ചെയ്തു. രാധിക സതീഷ്, മേഴ്സി തോമസ്, മിനി ഭർതൃഹരി എന്നിവർ സംസാരിച്ചു.


ജില്ലാ പ്രസിഡന്റ്‌ ബീന ബാബുരാജ് കൂത്താട്ടുകുളത്തും സംസ്ഥാന കമ്മിറ്റി അംഗം പി എസ് ഷൈല പറവൂരിലും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം റീന അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.


ആലുവയിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ ലത സംസാരിച്ചു. കോതമംഗലത്ത് സംസ്ഥാന കമ്മിറ്റി അംഗം റഷീദ സലീമും എറണാകുളത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ബീന മഹേഷും അങ്കമാലിയിൽ ജിഷ ശ്യാമും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home