ad
Deshabhimani

ക‍ൗതുകമായി സ്നേഹസംഗമം

ഒന്നും രണ്ടുമല്ല, 110 ഇരട്ടകൾ

vismayam 2026

എറണാകുളത്ത്‌ നടന്ന ഇരട്ട -സഹോദര സംഗമത്തിൽ പങ്കെടുക്കാനെത്തിയ മൂവർ സംഘത്തെ കൗതുകത്തോടെ കാണുന്ന കുട്ടി

വെബ് ഡെസ്ക്

Published on Aug 30, 2026, 02:56 AM | 1 min read

കൊച്ചി


രൂപവും ഭാവവും വസ്‌ത്രവുമെല്ലാം ഒന്നുതന്നെ... കണ്ടാൽ രണ്ട്‌ പേരാണെന്ന്‌ പറയുകയേ ഇല്ല. ഒന്നോ രണ്ടോ അല്ല, അത്തരത്തിൽ നൂറോളം ജോഡി ഇരട്ടകളെ ഒരുമിച്ച്‌ കണ്ടാൽ ആർക്കാണ്‌ ക‍ൗതുകം തോന്നാത്തത്‌. ഓൾ ട്വിൻസ് അസോസിയേഷനും ഓൾ കേരള ട്വിൻസ് കമ്മ്യൂണിറ്റിയും ചേർന്ന്‌ സംഘടിപ്പിച്ച ഇരട്ടകളുടെ സംഗമമാണ്‌ ശ്രദ്ധേയമായത്‌. ‘വിസ്മയം-2026' എന്ന പേരിലായിരുന്നു അഖില കേരള സ്നേഹസംഗമം സംഘടിപ്പിച്ചത്‌.


വിവിധ ജില്ലകളിൽ നിന്നായി 110 ജോഡി ഇരട്ടകൾ പങ്കെടുത്തു. മൂന്ന്‌ ജോഡി മൂവർ സഹോദരങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. ​ഇന്ത്യ ജിസിസി ട്രേഡ് കൗൺസിൽ ഒമാൻ ട്രേഡ്‌ കമീഷണർ ഡോ. സി എ രഞ്ജിത്ത് സംഗമം ഉദ്ഘാടനംചെയ്തു. പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ പി ജോർജ്, കാലടി സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി എൻ ശ്രീനിവാസൻ, സംഘടന പ്രസിഡന്റ് വ്യാസ് എസ് വാവോലിൽ, സെക്രട്ടറി വിശ്വാസ് എസ് വാവോലിൽ, വൈസ് പ്രസിഡന്റ് സുജിൻ സാജൻ, ചീഫ് കോ–ഓർഡിനേറ്റർ അജികുമാർ മാരാരിക്കുളം, കോ– ഓർഡിനേറ്റർമാരായ അഭിഷേക് പത്മനാഭൻ, അക്ഷയ് പത്മനാഭൻ എന്നിവർ സംസാരിച്ചു. ഇരട്ട കുട്ടികളുടെ പഠനത്തിനും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home