ad
Deshabhimani

ബൈക്ക് മോഷണം: യുവാവ് അറസ്റ്റിൽ

.
വെബ് ഡെസ്ക്

Published on May 18, 2026, 12:48 AM | 1 min read

കൊടുങ്ങല്ലൂർ

പടിഞ്ഞാറേ വെമ്പല്ലൂരിൽ വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് സൊസൈറ്റിക്ക് സമീപം കുരിടൻപറമ്പിൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (18) നെയാണ് അറസ്റ്റ് ചെയ്തത്. ആൽമാവ് ബീച്ച് സ്വദേശി കാട്ടിൽ വീട്ടിൽ സജീവന്റെ ബൈക്കാണ് മോഷ്ടിച്ചത്. ബൈക്ക് കാണാതായതിനെ തുടർന്ന് സജീവൻ പൊലീസിൽ പരാതി നൽകി. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ എസ് രജീഷ്, എസ്‌ഐ അജയ് എസ് മേനോൻ, എഎസ്ഐമാരായ പ്രജീഷ്, ഗോപകുമാർ, സിപിഒമാരായ സബീഷ്, ബിനിൽ, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home