ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം
3 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കുന്നംകുളം
കാട്ടകാമ്പാൽ ചിറയൻകാട് സ്വദേശിയും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ജയി (19) നെ വീടുകയറി ആക്രമിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകര്‍ പൊലീസ് പിടിയിൽ. ചിറയൻകാട് കുനിയത്ത് ആദിത്യൻ (20), കാട്ടാകാമ്പാൽ സ്വദേശി ദേവ പ്രസാദ് (22), കളത്തിൽ ദീപക് (21) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളി വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ചിറയൻകാട് വെളിയത്ത് സുഗതന്റെ മകന്‍ സഞ്ജയിനെയാണ് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചത്. ആക്രമണത്തിനുശേഷം വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ലുകളും പ്ലാസ്റ്റിക് കസേരകളും അടിച്ചുതകർത്ത പ്രതികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന തർക്കങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സഞ്ജയ് ചികിത്സയിലാണ്.









0 comments