അങ്കണവാടി കെട്ടിടം സമർപ്പിച്ചു

തിരുത്തിപറമ്പ് 17–ാം നമ്പർ അങ്കണവാടി കെട്ടിടം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
തിരുത്തിപറമ്പ്
ആളൂർ പഞ്ചായത്തിലെ 10–-ാം വാർഡ് തിരുത്തിപറമ്പിൽ 41 വർഷം വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 17–ാം നമ്പർ അങ്കണവാടിക്ക് സ്വന്തം കെട്ടിടമെന്നത് യഥാർഥ്യമായി. മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി കെ ഡേവിസ്, വൈസ് പ്രസിഡന്റ് രതി സുരേഷ്, ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, ധിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, അഡ്വ. എം എസ് വിനയൻ, സന്ധ്യ നൈസൻ, ജുമൈല സഗീർ, പ്രഭ കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ അവാർഡ് ലഭിച്ചവരെ ആദരിച്ചു.









0 comments