മാള ഉപജില്ലാ മത്സരങ്ങൾ സമാപിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മാള ഉപജില്ലാ സമാപന സമ്മേളനം എഴുത്തുകാരി ഡോ.അനു പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു
മാള
മാള ഉപജില്ലാ മത്സരങ്ങൾ അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിൽ കവി സോബിന്‍ മഴവീട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി കെ സന്തോഷ് അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം രാജേഷ് അക്ഷരമുറ്റം സപ്ലിമെന്റ് പ്രകാശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു അശോക്, എഴുത്തുകാരൻ എം സി പോൾ, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഷീബ ഗിരീശൻ, അക്ഷരമുറ്റം ഉപജില്ലാ കോ–ഓർഡിനേറ്റർ എം ആർ രാജേഷ്, അക്കാദമിക്ക് കമ്മിറ്റി കൺവീനർ സി എ അഭിലാഷ്, ഉപജില്ലാ കൺവീനർ വിബിൻ സമ്പാളൂർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനവും സമ്മാനവിതരണവും എഴുത്തുകാരി ഡോ.അനു പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി വൈസ് ചെയർമാൻ ഷീബ ഗിരീശൻ അധ്യക്ഷയായി. സംഘാടക സമിതി ജോയിന്റ് കൺവീനർമാരായ കെ വി ഡേവിസ്, സജി സി പോൾസൺ, പി വി വിനു എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം ലഭിച്ച കുട്ടികൾക്ക് അക്ഷരമുറ്റം മാള ഉപജില്ലാ മത്സരങ്ങളിൽ സജീവ സംഘാടകനായിരുന്ന എം കെ രാമകൃഷ്ണന്റെ സ്‌മരണാര്‍ഥം ഒരു വർഷത്തേക്ക് ദേശാഭിമാനി പത്രം നൽകും.









0 comments