ad
Deshabhimani

സ്കൂള്‍ ജീവിതത്തിന് അവധി

കാര്‍ഷിക പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും 
ഭാനുമതി ടീച്ചര്‍

കാര്‍ഷിക പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും 
ഭാനുമതി ടീച്ചര്‍

കാര്‍ഷിക പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും 
ഭാനുമതി ടീച്ചര്‍

വെബ് ഡെസ്ക്

Published on Sep 06, 2026, 12:48 AM | 1 min read

മുത്രത്തിക്കര

2002ൽ പറപ്പൂക്കര ഗവ. എൽപി സ്കൂളിൽനിന്നും ഭാനുമതി ടീച്ചർ വിരമിച്ചശേഷം പോയത് രണ്ടു ദിവസത്തെ കൃഷിയെയും മണ്ണിനെയും കുറിച്ചുള്ള ക്ലാസ്‌ കേൾക്കാനായിരുന്നു. വൈവിധ്യമാർന്ന കാർഷിക രീതികൾ പരീക്ഷിച്ച് ടീച്ചര്‍ 80–ാം വയസ്സിലും ചുറുചുറുക്കോടെ കൃഷിയെ സ്നേഹിക്കുകയാണ്. ഭാനുമതി ടീച്ചറുടെ ഈ പ്രവൃത്തിയെ അഭിനന്ദിക്കാൻ അധ്യാപകദിനത്തിൽ കെ കെ രാമചന്ദ്രന്‍ എംഎൽഎ എത്തി. ​ 65 വർഷത്തെ കമ്പോസ്റ്റ് വളനിർമാണം. അതിൽ കഴിഞ്ഞ 25വർഷമായി മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നു. സ്വന്തം കൃഷിസ്ഥലത്തെ നെല്ലിനും പച്ചക്കറികൾക്കും ഉപയോഗിക്കാൻ 400കിലോ ഗ്രാം വളമാണ് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്നത്. വീടിനോട് ചേർന്ന കൃഷി സ്ഥലത്താണെങ്കിൽ 10 തരം ചീര മുതൽ ഉള്ളി വരെ ടീച്ചര്‍ കൃഷി ചെയ്യുന്നുണ്ട്. വിത്തുകൾ, തൈകൾ, വളങ്ങൾ, കീടനാശിനികളും വേദനയ്ക്ക് അത്യുത്തമമായ ചങ്ങലംപരണ്ട തൈലം, അഗത്തി ചീരപൊടി, കുടംപുളി പേസ്റ്റ്, മാങ്ങ ഉണക്കി വരട്ടിയ കേക്ക്, അരികൊണ്ടാട്ടം തുടങ്ങിയ വിഭവങ്ങളും ഭാനുമതി ടീച്ചർ സ്വന്തമായി വീട്ടിൽ തന്നെയുണ്ടാക്കുന്നു.​​ ഒറ്റപ്പെടലിന്റെയും വാർധക്യത്തിന്റെയും പരിമിതികളെ കൃഷി കൊണ്ട് സന്തോഷത്തോടെ നേരിടുന്ന ഭാനുമതി ടീച്ചറുടെ കൃഷിയിടം കാണാൻ വിദ്യാർഥികളും കൃഷിയെ സ്നേഹിക്കുന്നവരും ഏത്താറുണ്ട്. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആത്മ പുരസ്കാരവും പറപ്പൂക്കര പഞ്ചായത്തിന്റെയും വിവിധ സ്കൂളുകളുടെയും പുരസ്കാരങ്ങളും ആദരവും ഏറ്റുവാങ്ങി ടീച്ചർ വിശ്രമമില്ലാതെ അടുത്ത കൃഷിപരീക്ഷണങ്ങൾ ചെയ്യുന്ന തിരക്കിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home