ad
Deshabhimani

print edition അഞ്ച്‌ എസ്‌– 400 പ്രതിരോധ സംവിധാനംകൂടി വാങ്ങും

s 400
വെബ് ഡെസ്ക്

Published on Sep 06, 2026, 01:33 AM | 1 min read

ന്യൂഡൽഹി: റഷ്യയിൽ നിന്ന്‌ അഞ്ച്‌ എസ്‌ –400 വ്യോമപ്രതിരോധ സംവിധാനം കൂടി വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനുമുന്നോടിയായി ഇവ നിർമിക്കുന്നതിനുള്ള ചെലവുകണക്ക് റഷ്യ ഇന്ത്യയ്‌ക്ക്‌ കൈമാറി. അന്തിമവില സംബന്ധിച്ച ചർച്ചകൾക്ക്‌ ഇതോടെ തുടക്കമാകും.


വിലയുടെ കാര്യത്തിൽ ധാരണയായതിന്‌ ശേഷം ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്‌. തുടർന്ന്‌ അന്തിമ അനുമതിയ്‌ക്കായി സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ പരിഗണനയ്‌ക്ക്‌ വിടും. സെപ്‌തംബർ 11 മുതൽ 13 വരെ നടക്കുന്ന ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ വിൽപ്പനക്കാര്യത്തിൽ ധാരണയായേക്കും.


ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ എസ്‌–400 സംവിധാനം വലിയ പങ്ക്‌ വഹിച്ചിരുന്നു. റഷ്യയിൽ നിന്ന്‌ വാങ്ങുന്ന പുതിയ അഞ്ച്‌ പ്രതിരോധ സംവിധാനങ്ങൾ കിഴക്കൻ അതിർത്തിയിലാകും വിന്യസിക്കുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home