വൈദ്യുതി നിലച്ചു
വൈറ്റിലക്കാര്‍ ഇരുട്ടില്‍ തന്നെ

കൊച്ചി
വൈറ്റില പ്രദേശത്തെ ഇരുട്ടിലാഴ്‌ത്തി കെഎസ്ഇബി. നാലുദിവസമായി രാത്രികളില്‍ അപ്രഖ്യാപിത പവര്‍കട്ടാണ് വൈറ്റില, ജനത പ്രദേശത്ത് ഉണ്ടാകുന്നത്. കടവന്ത്ര, എറണാകുളം ഫീഡറുകളില്‍ നിന്നാണ് ഈ പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കുന്നത്.
വൈറ്റില സബ് സ്റ്റേഷന്‍ ശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തികളും നടക്കുന്നുണ്ട്. കടവന്ത്ര ഫീഡര്‍ ലൈനില്‍ അടിക്കടി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈറ്റിലയിലേക്ക് വൈദ്യുതി വിതരണം സ്ഥിരമായി തടസ്സപ്പെടുന്നുണ്ട്. വെള്ളി രാത്രിയും ഇവിടെ അറ്റകുറ്റപ്പണി നടന്നെങ്കിലും കടവന്ത്ര മാര്‍ക്കറ്റിനു പിന്നിലെ ട്രാന്‍സ്ഫോര്‍മറില്‍ ലോഡ് കൂടിയതിനെ തുടര്‍ന്ന് പൊട്ടിത്തെറിയുണ്ടായി. വളരെ ഉയരത്തില്‍ തീജ്വാലകള്‍ ഉയര്‍ന്നെന്ന് സമീപവാസികള്‍ പറയുന്നു. തുടര്‍ന്നാണ് വൈറ്റിലയിലേക്ക് വൈദ്യുതി ബന്ധം നിലച്ചത്.
വെള്ളി രാത്രിയും പവര്‍കട്ടുണ്ടായതോടെ ജനങ്ങള്‍ കൂട്ടത്തോടെ വൈറ്റില കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചു. രണ്ട് ലൈന്‍മാന്‍മാരും മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. രാത്രി വൈകിയും വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാനായിട്ടില്ല.









0 comments