ad
Deshabhimani

കാർമൽ കോളേജിൽ ഹാക്കത്തോൺ

പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജ് സംസ്ഥാന ഹാക്കത്തോണിൽ വിജയിച്ച ജ്യോതി കോളേജ് ഓഫ് 
എൻജിനീയറിങ്ങിന് റവ. ഫാ. ആന്റണി വർഗീസ് സമ്മാനം നല്‍കുന്നു

പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജ് സംസ്ഥാന ഹാക്കത്തോണിൽ വിജയിച്ച ജ്യോതി കോളേജ് ഓഫ് 
എൻജിനീയറിങ്ങിന് റവ. ഫാ. ആന്റണി വർഗീസ് സമ്മാനം നല്‍കുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 02:32 AM | 1 min read

അമ്പലപ്പുഴ

​പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജ് ഐഇഡിസി അസ്‌ത്ര 2026 സംസ്ഥാന ഹാക്കത്തോണിൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് ഒന്നാംസ്ഥാനക്കാരായി. ശ്രീബുദ്ധ എൻജിനീയറിങ് കോളേജ് രണ്ടും തൃശൂർ സെന്റ് തോമസ് കോളേജ് മൂന്നും സ്ഥാനക്കാരായി. വിവിധ എൻജിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ നിന്നായി 200 ലധികം വിദ്യാർഥികൾ പങ്കെടുത്തു. കാർമൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ റവ. ഫാ. പോൾ തുണ്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കാർമൽ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ആന്റണി വർഗീസ് സമ്മാനങ്ങൾ വിതരണംചെയ്തു. കാർമൽ പോളിടെക്നിക് ഐഇഡിസി കോ ഓർഡിനേറ്റർമാരായ റവ. ഫാ. തോമസ് പൊക്കവരയത്ത്, എ ധനുഷ്, ആർ എസ് അനൂപ്, എം കൃഷ്ണനുണ്ണി, രൻജി ഫിലിപ്പോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home