മന്തിറൈസ് ചോദിച്ചതിന് മർദനം
പ്രതികൾക്കൊപ്പംനിന്ന പൊലീസുകാരന് സസ്‌പെൻഷൻ

തിരുവനന്തപുരം
മന്തിറൈസ് കൂടുതൽ ചോദിച്ച വിദ്യാർഥികളെ മർദിച്ച കേസിൽ പ്രതികൾക്കൊപ്പംനിന്നുവെന്ന് കണ്ടെത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. പേട്ട സ്റ്റേഷനിലെ സിപിഒ എ സുൾഫിക്കറിനെതിരെയാണ് നടപടി. ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സുൾഫിക്കർ സ്റ്റേഷനിലെത്തി അറസ്റ്റ് റിപ്പോർട്ട് പ്രതികളുടെ ബന്ധുക്കൾക്ക് ഒപ്പിടാൻ നൽകിയില്ല എന്നതാണ് കുറ്റം. ഇതുകാരണം പ്രതികൾ റിമാൻഡിൽനിന്ന് രക്ഷപ്പെട്ടെന്ന് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ലുലുമാളിന് സമീപത്തെ ‘ക്യാപിറ്റൽ മന്തി’ എന്ന ഹോട്ടലിലാണ് സ്കൂൾ വിദ്യാർഥികളെ ജീവനക്കാർ ചേർന്ന് മർദിച്ചത്.










0 comments