സമരത്തിൽ പങ്കെടുക്കാത്തവരെയും പിടികൂടുന്നു
ഏതെങ്കിലും കേസിൽപ്പെടുത്തിക്കോളാമെന്ന് പൊലീസിന്റെ ആക്രോശം

തിരുവനന്തപുരം
സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ തെരുവിൽ വേട്ടയാടിയ പൊലീസ്, സമരത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെയും പിടികൂടുന്നു. ശനി രാത്രി കഴക്കൂട്ടം മന്തി മൻസിലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ എസ്‌എഫ്‌ഐ ചാക്ക ഐടിഐ യൂണിറ്റ് സെക്രട്ടറി വിഷ്‌ണുവിനെയാണ് പിടികൂടിയത്. കഴിഞ്ഞ സമരത്തിൽ താൻ പങ്കെടുത്തിട്ടില്ല എന്നുപറഞ്ഞപ്പോൾ, ‘അതിനുമുന്പത്തെ സമരത്തിൽ പങ്കെടുത്തില്ലേ’ എന്നായി പൊലീസിന്റെ ചോദ്യം. അതിലും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ ‘നിന്നെ ഏതെങ്കിലും കേസിൽ ഞങ്ങൾ പെടുത്തിക്കോളാം’ എന്നു പറഞ്ഞാണ് പിടികൂടിയത്. കന്റോൺമെന്റ് സബ് ഇൻസ്പെക്ടർ ഗോകുലിന്റെ നേതൃത്വത്തിലാണ് ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് വിഷ്‌ണുവിനെ പിടികൂടിയത്. സമരത്തിൽ പങ്കെടുക്കാത്ത നിരവധി നേതാക്കൾക്കുനേരെ വധശ്രമത്തിനുൾപ്പെടെ കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് വീടുകളിലും ഭക്ഷണം കഴിക്കുന്ന ഇടങ്ങളിലും ഉൾപ്പെടെയെത്തി പൊലീസ് വേട്ടയാടൽ.










0 comments