ad
Deshabhimani

print edition തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്‌ച; ‘മുഖ്യമന്ത്രിയുടെ തീയതി
കിട്ടിയില്ലെന്ന്‌ ’ മുടന്തൻ ന്യായം

labor codes
വെബ് ഡെസ്ക്

Published on Sep 06, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സംഘടിത, അസംഘടിതമേഖലയിലെ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡിലെ ചട്ടങ്ങൾ വിജ്ഞാപനംചെയ്യുന്നതിൽ കാലതാമസംനേരിടുന്നത്‌ മുഖ്യമന്ത്രിയുടെ തീയതി കിട്ടാത്തതിനാൽ.


കോറോ ഹെൽത്ത്‌, ടാൽറോപ്പ്‌ തുടങ്ങിയ കമ്പനികളിലുണ്ടായ അനധികൃത കൂട്ടപിരിച്ചുവിടലിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉടനടി ട്രേഡ്‌ യൂണിയനുകളുടെ യോഗം വിളിക്കുമെന്ന്‌ ജൂലൈ 12ന്‌ മന്ത്രി ബിന്ദുകൃഷ്‌ണ പറഞ്ഞിരുന്നു. എന്നാൽ അമ്പത്‌ ദിവസം പിന്നിട്ടിട്ടും യോഗം ചേർന്നിട്ടില്ല.


തൊഴിലാളികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചനയും കോർപ്പറേറ്റ് പ്രീണനവും വെളിപ്പെടുന്നതായി ഇ‍ൗ നിലപാട്‌. കേന്ദ്രസർക്കാർ ലേബർ കോഡ്‌ പ്രഖ്യാപിച്ചപ്പോൾത്തന്നെ മുൻകരുതൽ നടപടികളിലേക്ക്‌ കടന്നാണ്‌ എൽഡിഎഫ്‌ സർക്കാർ ജസ്റ്റിസ്‌ ഗോപാല ഗൗഡ കമീഷനെ നിയോഗിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. തൊഴിലാളിവിരുദ്ധ പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാരിന്‌ അതിവേഗം ഇടപെടാമെന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home