ദേശീയപാത കൊളത്തൂരിൽ വഹാനാപകടം

ദേശീയപാത കോളത്തൂരിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്
കൊളത്തൂർ
ദേശീയപാത കൊളത്തൂരിൽ വാഹനങ്ങള് അപകടത്തില്പ്പെട്ടു. ഷൊർണൂർ –ചളവറ സ്കൂളിൽനിന്ന് വിനോദയാത്രപോയ സംഘം ഇടുക്കിയിൽനിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിലെ ഡ്രൈവര്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് നിയന്ത്രണംവിട്ട ബസ് കാറിൽ ഇടിച്ച് റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയില് പ്രവേശിപ്പിച്ചു. യാത്രക്കാര്ക്ക് പരിക്കില്ല. പിന്നീട് ഗതാഗതക്കുരുക്കില്പ്പെട്ട തടി ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയും ഇടിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം കൊടകരമുതല് നന്തിക്കരവരെ ഗതാഗതക്കുരുക്കുണ്ടായി. ഞായർ രാവിലെ 6.30നായിരുന്നു അപകടം.









0 comments