ad
Deshabhimani

ട്രെയിൻ തട്ടി യുവാവ് മരിച്ചു

രാജേഷ്

രാജേഷ്

വെബ് ഡെസ്ക്

Published on Sep 12, 2026, 12:07 AM | 1 min read

വെളപ്പായ ​

വെളപ്പായ ബീവറേജ് പരിസരത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ദേശമംഗലം സ്വദേശി മേലേ തലശേരി അത്തിക്കച്ചാൽ റോഡിൽ താമസിക്കുന്ന തെക്കേതിൽ രാജേഷ് (25) ആണ് മരിച്ചത്. വെള്ളി ഉച്ചയോടെയായിരുന്നു സംഭവം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിന്റെ സഹോദരിക്ക് രക്തം നൽകാൻ പോയി മടങ്ങിവരുന്ന വഴിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്പോർട്സ് ഇനങ്ങളിൽ തല്പരനായ രാജേഷ് കമ്പിവേലി തൊഴിലാളിയാണ്. സംസ്കാരം ശനിയാഴ്ച. അച്ഛൻ : പരേതനായ പരമൻ. അമ്മ : ശാന്തകുമാരി. സഹോദരങ്ങൾ: ശരത്ത്, രാജി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home