റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനി ടെന്പോ ഇടിച്ച് മരിച്ചു

നന്തിക്കര
ദേശീയപാത നന്തിക്കരയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന മിനി ടെന്പോ ഇടിച്ച് ഗൃഹനാഥ മരിച്ചു. നന്തിക്കര മംഗലൻ വീട്ടിൽ ആനി(64)യാണ് മരിച്ചത്. ചൊവ്വ വൈകിട്ട് 6.30ന് നന്തിക്കര ജങ്‌ഷനിലാണ് സംഭവം. എറണാകുളം ഭാഗത്ത്നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിലും ജില്ലാആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ബുധൻ രാവിലെ മരിച്ചു. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് നാലിന് നന്തിക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോൺസൻ. മക്കൾ :റൂബി, റീന. മരുമക്കൾ: സാംസൺ, വിപിൻ.









0 comments