Deshabhimani

കാടിനുള്ളിലെ മടയിൽ വീണ് മരിച്ചു

ashokan
വെബ് ഡെസ്ക്

Published on Nov 12, 2026, 12:00 AM | 1 min read

മാടക്കത്തറ

​മാടക്കത്തറ പനമ്പിള്ളി വനത്തിനുള്ളിലെ വെള്ളം നിറഞ്ഞ മടയിൽ വീണ് മധ്യവയസ്കൻ മരിച്ചു. മാടക്കത്തറ നീണ്ടുതലക്കൽ വീട്ടിൽ സുഭാഷ് (48) ആണ് മരിച്ചത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായി വീടിന് സമീപമുള്ള വനത്തിനുള്ളിലെ മടയ്‌ക്കരികിൽ എത്തിയപ്പോഴായിരുന്നു അപകടം. തൃശൂർ അഗ്നി രക്ഷാസേന രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. ചളിയും മാലിന്യവും നിറഞ്ഞ മടയിൽ ഏകദേശം 20 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംസ്കാരം വ്യാഴം വൈകിട്ട് 4ന്‌ ചിറക്കാക്കോട് നിദ്രാലയത്തിൽ. ഭാര്യ: സൗമ്യ. മക്കൾ : ആനന്ദ്, അർജുൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home