Deshabhimani

പ്ലസ് വൺ വിദ്യാർഥിയുടെ കൊലപാതകം

വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയാതെ പൊലീസ്

സ്കൂബ ടീം തെറ്റിയാൽ തോട് പരിശോധിക്കുന്നു  ​

സ്കൂബ ടീം തെറ്റിയാൽ തോട് പരിശോധിക്കുന്നു ​

വെബ് ഡെസ്ക്

Published on Nov 12, 2026, 12:06 AM | 1 min read

കഴക്കൂട്ടം

പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാം കൊലപാതകക്കേസില്‍ മൂന്നു പ്രതികളെ ചോദ്യം ചെയ്തിട്ടും വ്യക്തതയില്ലാതെ പൊലീസ്. ഒന്നും രണ്ടും മൂന്നും പ്രതികളെയാണ് കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്തത്. അഭിറാമിനെ കൊലചെയ്യാൻ ഉപയോഗിച്ച ബെൽറ്റ്, മൊബൈൽ, അഭിറാം ധരിച്ചിരുന്ന ഷർട്ട്, മാല, ചെരിപ്പ്, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ ഇനിയും കണ്ടെത്താനായില്ല. ബുധൻ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിൽ സ്കൂബ ടീമിനെ വരുത്തി പേരൂർ അങ്കണവാടിമുതൽ പാങ്ങപ്പാറവരെയുള്ള തെറ്റിയാൽ തോട് പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. അഭിറാം കൊല്ലപ്പെട്ട ദിവസം ശക്തമായ മഴ ഉണ്ടായതിനാൽ തെറ്റിയാർ തോടിന്റെ ജലനിരപ്പ് ഉയർന്നിരുന്നു. കൊലചെയ്യപ്പെട്ട സ്ഥലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിൽ മൊബൈൽ ഫോണും മറ്റും വലിച്ചെറിഞ്ഞുവെന്നാണ് പ്രതികൾ മൊഴികൊടുത്തിട്ടുള്ളത്. ചൊവ്വ രാവിലെമുതൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കാട് വൃത്തിയാക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രതികളെയെല്ലാം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷക സംഘത്തിന്റെ തീരുമാനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home