Deshabhimani

കാഞ്ഞിരംകുളം കോളേജിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം

കാഞ്ഞിരംകുളം ഗവ. കെഎൻഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനം

കാഞ്ഞിരംകുളം ഗവ. കെഎൻഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനം

വെബ് ഡെസ്ക്

Published on Nov 12, 2026, 12:16 AM | 2 min read

കോവളം

കോൺഗ്രസ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളുടെ ഒത്താശയോടെ കെഎസ്‌യു പരാജയഭീതിയിൽ അട്ടിമറിക്കാൻ ശ്രമിച്ച കാഞ്ഞിരംകുളം ഗവ. കെഎൻഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 20- സീറ്റിൽ 19ലും ജയിച്ചു. മുഴുവൻ ജനറൽ സീറ്റിലും ഇരുനൂറിലധികം വോട്ടുകൾക്ക് എസ്എഫ്ഐ സ്ഥാനാർഥികളെ വിജയിപ്പിച്ചാണ് അട്ടിമറി നീക്കത്തിനും കള്ളപ്രചാരണത്തിനും വിദ്യാർഥികൾ മറുപടി നൽകിയത്. വിജയികൾ: ബി റിസ്‌വാൻ (കോളേജ് യൂണിയൻ ചെയർമാൻ), അമൃത വേണു (വൈസ് ചെയർപേഴ്സൺ), എം എസ് നിതിൻ (ജനറൽ സെക്രട്ടറി), ജോസ്നമോൾ ജോസ് (ആർട്സ് ക്ലബ് സെക്രട്ടറി), ബി എസ് കൈലാസ് നാഥ് (മാഗസിൻ എഡിറ്റർ), ആർ അഭിരാമി, എം നന്ദകുമാർ (യുയുസി), ആർ ജെ അനിജ രാജ്, എസ് യു സെൽമ (ലേഡി റെപ്രസെന്റേറ്റീവ്) എന്നിവർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അനു ഗിരീഷ് (ഫസ്റ്റ് ഡിസി റെപ്‌), എം ഉണ്ണിക്കുട്ടൻ (സെക്കൻഡ് ഡിസി), എസ് വസുരാജ് (തേർഡ് ഡിസി), എസ് അഖിൽ (സെക്കൻഡ് പിജി റെപ്‌), അഞ്‌ജിത എം കൃഷ്ണകുമാർ (കൊമേഴ്സ് അസോ. സെക്രട്ടറി), എസ് അഭിലാഷ് (ഇക്കണോമിക്സ് അസോ. സെക്രട്ടറി), ഹെനോക്ക് ക്രിസ് മനോജ് (ഇംഗ്ലീഷ് അസോ. സെക്രട്ടറി), എൽ അക്ഷയ് (മാത്‌സ്‌ അസോ. സെക്രട്ടറി), എസ് ബി ആദിത്യൻ (ഫിസിക്സ് അസോ. സെക്രട്ടറി), പി എച്ച് പ്രഹിൻ (സോഷ്യോളജി അസോ. സെക്രട്ടറി) കഴിഞ്ഞ തവണ വിജയിച്ച കെഎസ്‌യു യൂണിയന്റെ വിദ്യാർഥിവിരുദ്ധ നിലപാടുകൾ ഇത്തവണ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പ്‌ മാറ്റിവയ്‌പിക്കുകയായിരുന്നു. എസ്എഫ്ഐയുടെ നിയമപോരാട്ടത്തിലൂടെ ഹൈക്കോടതി ഇടപെടലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ​സെപ്തംബർ 18ന് നടക്കേണ്ടിയിരുന്ന യൂണിവേഴ്സിറ്റി കോളേജ്‌, കാഞ്ഞിരംകുളം കെഎൻഎം കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുകളാണ്‌ കെഎസ്‌യു വ്യാജപരാതി നൽകി അട്ടിമറിക്കാൻ ശ്രമിച്ചത്. വിദ്യാർഥി പ്രതിനിധികളോട് ചർച്ച ചെയ്യാതെ കെഎസ്‌യുവിന്റെ ആവശ്യംമാത്രം പരിഗണിച്ച് വോട്ടെടുപ്പിന്റെ തലേന്ന് രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതായി രജിസ്ട്രാർ സർക്കുലർ ഇറക്കുകയായിരുന്നു. കോളേജിൽനിന്ന്‌ പ്രകടനമായി എത്തിയ വിദ്യാർഥികളെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് പുഷ്പലത, പി എസ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ പി രാജേന്ദ്രകുമാർ, പികെഎസ് സംസ്ഥാന സെക്രട്ടറി വണ്ടിത്തടം മധു, ഡിവൈഎഫ്ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി അനൂപ്, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, ലോക്കൽ സെക്രട്ടറി കെ മധു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കാഞ്ഞിരംകുളം ബൈപാസ് ജങ്‌ഷനിൽ നടന്ന യോഗത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്‌ അനന്തു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നന്ദൻ, പ്രസിഡന്റ്‌ വിജയ് വിമൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അവ്യ കൃഷ്ണൻ, ആനന്ദ് ഉഴമലയ്ക്കൽ, ആശിഷ്, റിനോ സ്റ്റീഫൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം മനേഷ്, ഏരിയ സെക്രട്ടറി ഡി എസ് ദിലീപ്, പ്രസിഡന്റ്‌ ആർ എ അശ്വന്ത്, ജില്ലാ കമ്മിറ്റി അംഗം ബി എസ് ദേവിക, യൂണിറ്റ് സെക്രട്ടറി അശ്വിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home