Deshabhimani

ഉജ്വല ബാല്യം പുരസ്‌കാരം

നിറവിൽ വിതുരയുടെ ‘കരുണപ്രിയ'

എച്ച് ആർ കരുണപ്രിയ

എച്ച് ആർ കരുണപ്രിയ

വെബ് ഡെസ്ക്

Published on Nov 12, 2026, 12:11 AM | 1 min read

വിതുര

വനിതാ-ശിശു വികസന വകുപ്പ് നല്‍കുന്ന 2025-ലെ ഉജ്വല ബാല്യം പുരസ്കാരത്തിനു വിതുര ഗവ. വിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിനി എച്ച് ആർ കരുണപ്രിയ അർഹയായി. ഭിന്നശേഷി മേഖലയിലെ കലാകായിക രംഗത്തെ മികവിനാണ് കരുണപ്രിയയെ തെരഞ്ഞെടുത്തത്. 2024ൽ എറണാകുളത്തു നടന്ന പ്രഥമ സംസ്ഥാന ഇൻക്ലൂസീവ് സ്കൂൾ കായികമേളയിൽ ഹാൻഡ്ബോൾ വിഭാഗത്തിൽ സ്വർണം നേടി മികച്ച താരമായിരുന്നു. 2025 ഈ വിഭാഗത്തിൽ വെള്ളി മെഡൽ നേടി. കഴിഞ്ഞ സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിലും വെള്ളി മെഡൽ നേട്ടം ആവർത്തിച്ചു. പഠനത്തോടൊപ്പം ഭരതനാട്യവും അഭ്യസിക്കുന്നു. വിതുര പേരയത്തുപാറ സ്വദേശികളായ എൻ എസ് ഹരിലാൽ, ആർ രജനി ദമ്പതികളുടെ ഏക മകളാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home