ജീവനക്കാരുടെ സെക്രട്ടറിയറ്റ് വളയൽ സമരം
ആവേശ സ്വീകരണങ്ങളുമായി പ്രചാരണജാഥ മുന്നോട്ട്

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെക്രട്ടറിയറ്റ് വളയൽ സമര പ്രചാരണാർഥമുള്ള മലപ്പുറം – -തൃശൂർ മേഖല വാഹനപ്രചരണ ജാഥയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണം
എടപ്പാൾ
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 21-ന് നടത്തുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥമുള്ള മലപ്പുറം – -തൃശൂർ മേഖല വാഹന ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി.
ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർപേഴ്‌സൺ ടി കെ എ ഷാഫി ജാഥാ ക്യാപ്റ്റനും എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജറ വൈസ് ക്യാപ്റ്റനും കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ മാനേജരും കെ കെ സുനിൽകുമാർ, കെ ഗിരിധരൻ, മനേഷ് എൻ കൃഷ്ണ, പി നിഷ എന്നിവർ അംഗങ്ങളുമായ ജാഥ ബുധനാഴ്‌ച എടപ്പാളിലെ സ്വീകരണശേഷം പാലക്കാട് ജില്ലയിൽ പ്രവേശിച്ചു.
എടപ്പാളിലെ സ്വീകരണയോഗത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം ബി ഫൈസൽ അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ ടി എം ഹാജറ, ജാഥാ മാനേജർ എൻ ബി സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി സി ഹരിദാസൻ സ്വാഗതവും ജാഥാ ക്യാപ്റ്റൻ ടി കെ എ ഷാഫി നന്ദിയും പറഞ്ഞു
ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് അടിയന്തരമായി നടപ്പാക്കുക, ഏൺഡ് ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ പാലിക്കുക, മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി അപാകം പരിഹരിക്കുക, വിദ്യാഭ്യാസ– -സർവീസ് മേഖലകളെ തകർക്കുന്ന രീതിയിലുള്ള നീക്കങ്ങളിൽനിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.









0 comments