Deshabhimani

16ന് മലയോര ജാഥ

ഇഎസ്എ വിരുദ്ധ സമരം: സ്വാഗതസംഘമായി

s

മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരപരിപാടികളും ഹർത്താലും വിജയിപ്പിക്കാൻ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ എ കെ സജാദ് ഹുസൈൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 12, 2026, 12:15 AM | 1 min read

കരുവാരകുണ്ട്

പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനത്തിന്റെ പേരിൽ മലയോര ജനതയെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരപരിപാടികളും ഹർത്താലും വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. ജനവാസ മേഖലകളെയും കർഷകരുടെ ഭൂമിയെയും സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും സമരപരിപാടികൾ വിജയിപ്പിക്കാൻ വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ എ കെ സജാദ് ഹുസൈൻ അധ്യക്ഷനായി.

കെ കെ ജയിംസ്, ഇ ലിനീഷ്, ജോയ് വയലിൽ, പി മുഹമ്മദലി, വി എസ് പൊന്ന, ലത്തീഫ് മഠത്തിൽ, കെ യു തോമസ് എന്നിവർ സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന മലയോര ജാഥ 16ന് രാവിലെ 10ന് മുൻ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. 19ന് താലൂക്ക്തലത്തിൽ ഹർത്താലും നടക്കും. ഭാരവാഹികൾ: ജോയ് വയലിൽ (ചെയർമാൻ), കെ കെ ജയിംസ് (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home