ബീമാപള്ളി ഉറൂസിന് കൊടിയേറി

ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസിന്റെ കൊടിയേറ്റ്
തിരുവനന്തപുരം
ബീമാപള്ളി ദർഗാ ഷെരീഫിൽ ഉറൂസ് ഉത്സവത്തിന് കൊടിയേറി. രാവിലെ ബീമാപള്ളി ചീഫ് ഇമാം അൽ ഹാഫിസ് കുമ്മനം നിസാമുദീൻ അസ്ഹരിയുടെ സമൂഹ പ്രാർഥനയോടെ പത്ത് ദിവസം നീളുന്ന ചടങ്ങുകൾ ആരംഭിച്ചു. ജമാഅത്ത് പ്രസിഡന്റ് എ മുഹമ്മദ് ഇക്ബാൽ, വൈസ് പ്രസിഡന്റ് എം കെ എം ഹാജ എന്നിവർ മിനാരങ്ങളിൽ പതാക ഉയർത്തി. രാവിലെ 8.30ന് പട്ടണ പ്രദക്ഷിണം ബീമാപള്ളി, ജോനക പൂന്തുറ, മാണിക്യവിളാകം വഴി ബീമാപള്ളിയിൽ തിരിച്ചെത്തി. 20 വരെ ബുർദ പരായണം, പ്രഭാഷണം എന്നിവ നടക്കും. 21ന് രാവിലെ ആറിന് നടക്കുന്ന അന്നദാനത്തോടെ സമാപിക്കും. ഉറൂസ് പ്രമാണിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. പൊലീസ് പിക്കറ്റിങ്ങും നിരീക്ഷണവും പ്രദേശത്ത് ശക്തമാക്കി. കടലിലിറങ്ങുന്നത് അപകടകരമായതിനാൽ തീരത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഉറൂസിനോടനുബന്ധിച്ച് കോർപറേഷൻ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും കലക്ടർ ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.








0 comments