കളംപാട്ട് അടുത്തറിഞ്ഞ് വിദ്യാര്‍ഥികള്‍

മലപ്പുറം എംഎസ്‍പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കടന്നമണ്ണ ശ്രീനിവാസന്‍ കളമെഴുതുന്നു
മലപ്പുറം
മലയാളം ക്ലബ്ബിന്റെയും ആര്‍ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ മലപ്പുറം എംഎസ്‍പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കളംപാട്ട് ശില്‍പ്പശാല സംഘടിപ്പിച്ചു. ലോക റെക്കോഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസന്‍ നന്തുണിയുടെ താളത്തില്‍ പ്രകൃതിദത്ത വര്‍ണങ്ങളില്‍ ഭഗവതിക്കളം വരച്ചു. വിദ്യാര്‍ഥികളെ അനുഷ്ഠാനകലകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശില്‍പ്പശാല നടത്തിയത്. ശ്രീനിവാസന്റെ 339–ാമത് കളമെഴുത്തായിരുന്നു. പഞ്ചവർണങ്ങള്‍കൊണ്ട് കളമെഴുതുന്ന രീതി, വർണക്കൂട്ടുണ്ടാക്കുന്ന വിധം, ലോഹസങ്കൽപ്പം, ഐതിഹ്യം, ചടങ്ങ് എന്നിവ വിശദീകരിച്ചു. പ്രധാനാധ്യാപിക ലിനി, അധ്യാപകരായ രാജശ്രീ, നീന, നബീല, രാധിക, അശ്വതി എന്നിവർ സംസാരിച്ചു.









0 comments