ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

കുന്നംകുളം
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. കാട്ടകാമ്പാൽ സ്വദേശി കാക്കശേരി വീട്ടിൽ ബെന്നി (72) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ബെന്നിയെ പഴഞ്ഞി പള്ളിക്ക് സമീപം മങ്ങാട് മൂലയില്‍വച്ച് ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കൾ പകൽ 11ന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കള്‍: നിമിഷ, നവീൻ, നീതു. മരുമക്കൾ: സഞ്ജു, പ്രഭിഷ്. അപകടത്തിൽ പഴഞ്ഞി സ്വദേശികളായ അന്തിക്കാട്ട് വീട്ടിൽ അനീഷ്, സുനി എന്നിവർക്കും പരിക്കേറ്റു.










0 comments